Connect with us

Gulf

അക്കാദമിക് റോഡ്; ആര്‍ ടി എ 47.4 കോടി അനുവദിച്ചു

Published

|

Last Updated

ദുബൈ: അക്കാദമിക് സിറ്റി റോഡിന്റെ രണ്ടാംഘട്ട നിര്‍മാണ പദ്ധതിക്ക് ആര്‍ ടി എ 47.4 കോടി ദിര്‍ഹം അനുവദിച്ചു.
ഇരുവശങ്ങളിലേക്കും നാലുവരി വീതിയില്‍ പാതയും ഒരു ഇന്റര്‍ചേഞ്ചുമാണ് നിര്‍മിക്കുന്നത്. ദുബൈ-അല്‍ ഐന്‍ ഇന്റര്‍ചേഞ്ച് മുതല്‍ അല്‍ യലായിസ് റോഡുവരെ നീളുന്ന പാത 2017ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഗ്ലോബല്‍ വില്ലേജ് പ്രവേശനകവാടത്തിന് അടുത്തായി ലത്വീഫ ബിന്‍ത് ഹംദാന്‍ റോഡുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന് താഴെയായി ഒരു സിഗ്‌നല്‍ ജംഗ്ഷനും അല്‍ ഖുദ്‌റ റോഡുമായി ചേരുന്ന ഇന്റര്‍സെക്ഷനില്‍ താത്കാലിക റൗണ്ടെബൗട്ടും സ്ഥാപിക്കും.
ഹസ്സ റോഡില്‍ മറ്റൊരു ഇന്റര്‍സെക്ഷനും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. പ്രോസ്പിരിറ്റി ഗ്രൂപ്പിന്റെ സഹകരണത്തോടെ അക്കാദമിക് സിറ്റി റോഡ് ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തുടക്കമിട്ടിരുന്നു. 6.7 കോടി ദിര്‍ഹമാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

Latest