Connect with us

Gulf

ഖത്വറിന്റെ അടയാളമാകാന്‍ 'സ്‌മോക്ക്'

Published

|

Last Updated

ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ സ്ഥാപിച്ച സ്‌മോക്ക് ശില്‍പ്പം

ദോഹ: ഖത്വറിലെ അടയാളങ്ങളുടെ പട്ടികയിലേക്ക് ഒരു പൊതു ശില്‍പ്പം കൂടി. സിറ്റി സെന്റര്‍ മാളിനു സമീപം പുതുതായി തുറന്ന ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിനു മുന്നിലാണ് സമോക്ക് എന്നു പേരിട്ടിരിക്കുന്ന ശില്‍പ്പം അനാഛാദനം ചെയ്തത്. 24 അടി ഉയരുമുള്ളതാണ് ഈ കലാ ശില്‍പ്പം.
രണ്ടു തട്ടുകളുള്ള അലുമിനിയം ഇന്‍സ്റ്റലേഷനാണിത്. 1967ല്‍ അമേരിക്കന്‍ ആര്‍ട്ടിസ്റ്റായ ടോണി സ്മിത്താണ് രൂപകല്‍പന ചെയ്തത്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രധാന കവാടത്തിനു സമീപത്താണ് കലാശില്‍പ്പം സ്ഥാപിച്ചിരിക്കുന്നത്. ജ്യോമെട്രിക് ആകൃതിയിലുള്ളതാണ് ശില്‍പ്പം.

Latest