Connect with us

Kasargod

ആരാധനാലയങ്ങള്‍ക്കു നേരെ അക്രമം:ബദിയടുക്കയില്‍ സംഘര്‍ഷത്തിന് ഗൂഡനീക്കം

Published

|

Last Updated

കാസര്‍കോട്: ബദിയടുക്കയില്‍ ആരാധനാലയങ്ങള്‍ക്ക്‌നേരെ ആക്രമണങ്ങള്‍ നടത്തി സംഘര്‍ഷത്തിന് ഗൂഡനീക്കം. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനും മുതലെടുപ്പ് നടത്താനും വേണ്ടി കരുതിക്കൂട്ടിയുളഌഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യവിരുദ്ധരും മാഫിയാസംഘങ്ങളുമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെകണ്ടെത്താന്‍ ബദിയടുക്ക എസ് ഐ സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
ബദിയടുക്കയില്‍ ഇന്നലെ രാവിലെ ആരാധനാലയത്തിന് നേരെ അക്രമം നടന്നത് ആസൂത്രിതമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആരാധനാലയത്തിന് നേരെ കുപ്പി എറിഞ്ഞതായാണ് സംശയിക്കുന്നത്. രാവിലെ പ്രാര്‍ത്ഥനയ്‌ക്കെതിയവരാണ് ജനല്‍ ഗ്ലാസ് തകര്‍ന്നനിലയില്‍ കണ്ടത്. ആരാധനാലയ ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം മാന്യയിലെ ആരാധനാലയത്തിന് നേരെയും കല്ലേറുണ്ടായിരുന്നു. അതുകൊണ്ട്തന്നെ ഇത് ഒറ്റപ്പെട്ട സംഭവമായി പോലീസ് കരുതുന്നില്ല. ബദിയടുക്ക പ്രദേശത്ത് ഇത്തരം അക്രമങ്ങളൊന്നും അടുത്തകാലത്തൊന്നും നടന്നിട്ടില്ല. ഒരുമയോടെയും ഒറ്റക്കെട്ടായുമാണ് ഈപ്രദേശത്തെ ജനങ്ങള്‍ കഴിഞ്ഞുപോകുന്നത്. ഇവര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയെന്നതാണ് സാമൂഹ്യവിരുദ്ധരുടെ ഗൂഢലക്ഷ്യം. അക്രമം നടന്ന ആരാധനാലയം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സന്ദര്‍ശിച്ചു.