Connect with us

Kerala

അജിനോമോട്ടൊ ഉപയോഗിക്കുന്ന ഹോട്ടലുകളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം

Published

|

Last Updated

തിരുവനന്തപുരം:ഭക്ഷണ സാധനങ്ങളില്‍ അജിനോമോട്ടൊ(മോണോസോഡിയം ഗ്ലൂട്ടോമേറ്റ്) ഉപയോഗിക്കുന്ന ഹോട്ടലുകളില്‍ വിവരം പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ്. അജിനോമോട്ടൊയുടെ ഉപയോഗം അനിയന്ത്രിതമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമയുടെ ഉത്തരവ്.
ഹോട്ടലുകളും റസ്‌റ്റോറന്റുകളും വിവരം നിയമം അനുശാസിക്കുന്ന തരത്തില്‍ വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതായത്, ഈ സ്ഥാപത്തില്‍ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളില്‍ അജിനോമോട്ടൊ ചേര്‍ക്കുന്നു. ഈ ഭക്ഷണം ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല എന്ന് പ്രദര്‍ശിപ്പിച്ചിരിക്കണം. ഇത് ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്തുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്ന് ഉത്തരവില്‍ പറയുന്നു

---- facebook comment plugin here -----

Latest