Connect with us

International

മുസ്‌ലിംകളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ്

Published

|

Last Updated

ന്യൂ ജെഴ്‌സി: മുസ്‌ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയണമെന്ന് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് താമസിക്കാന്‍ വരുന്നവരേയും സന്ദര്‍ശത്തിനെത്തുവന്നവരേയും ഒരുപോലെ തടയണം. അപകടകാരികളും വിദ്വേഷം വര്‍ധിപ്പിക്കുന്നവരുമായ ഇത്തരക്കാരുടെ കാര്യത്തില്‍ രാജ്യം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് കരോലിനയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപിന്റെ വിവാദ പരാമര്‍ശം.
മനുഷ്യ ജീവന് വിലകല്‍പ്പിക്കാതെ ജിഹാദില്‍ മാത്രം വിശ്വസിക്കുന്നവരുടെ ഭീകരാക്രമണം രാജ്യം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നിരവധി നേതാക്കളും വൈറ്റ് ഹൗസും രംഗത്തെത്തി. അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വിരുദ്ധമായ പ്രവസ്താവനയാണ് ട്രംപില്‍ നിന്നുണ്ടായതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപിന് ബുദ്ധിഭ്രംശം സംഭവിച്ചെന്നും പറയുന്നത് കാര്യമാക്കേണ്ടെന്നും ജെബ് ബുഷ് പ്രതികരിച്ചു. ട്രംപിന്റെ നിലപാട് അപകടകരമാണെന്ന് കാര്‍ലി ഫിയോറിന പറഞ്ഞു. ഇതിനുമുമ്പും ഡൊണാള്‍ഡ് ട്രംപ് മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിരുന്നു.