Connect with us

Saudi Arabia

റാബിഗില്‍ വേങ്ങര സ്വദേശി വാഹനമിടിച്ച് മരിച്ചു

Published

|

Last Updated

റാബിഗ്: മലപ്പുറം വേങ്ങരചേറൂര്‍ സ്വദേശി മുഹമ്മദ് റാശിദ് പുള്ളാടന്‍ (33) സൗദിയിലെ റാബിഗില്‍ വാഹനം തട്ടി മരിച്ചു. കോഫീ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന റാശിദ് റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണു അപകടം സംഭവിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ റാശിദിനെ റാബിഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

പരേതനായ പുള്ളാടന്‍ ബീരാന്‍ ബാപ്പുവിന്റെയും റസിയയുടെയും മകനാണു. ഭാര്യ നുസ്രത്ത് . ഒരു പെണ്‍കുട്ടിയുണ്ട് മുര്‍സല്‍ , അനസ് എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.

Latest