Connect with us

Kerala

വിഴിഞ്ഞം പദ്ധതി തടയണമെന്ന ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. തിങ്കളാഴ്ച ഹരജി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വലിയതുറ സ്വദേശി ആന്റോ ഏലിയാസാണ് ഹരജി നല്‍കിയത്.

പദ്ധതി വലിയ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരായി.