Connect with us

Kerala

ഇടതുപക്ഷം തോമസ് ഐസകിനെ മുഖ്യമന്ത്രിയാക്കണമെന്ന് എം പി പരമേശ്വരന്‍

Published

|

Last Updated

തൃശൂര്‍: ഇടതുപക്ഷം അധികാരത്തില്‍ വരികയാണെങ്കില്‍ തോമസ് ഐസകിനെ മുഖ്യമന്ത്രിയാക്കണമെന്ന് സിപിഎം അംഗവും സൈദ്ധാന്തികനുമായിരുന്ന എം പി പരമേശ്വരന്‍. നേതാവിനെ തീരുമാനിക്കേണ്ടത് പാര്‍ട്ടി മത്രമല്ല. ജനത്തിനും പങ്കുണ്ട്. വി എസ് അച്യുതാനന്ദന് പ്രായമായി. പിണറായി വിജയന് ജനപിന്തുണയുണ്ടോയെന്ന് ജന വിയരുത്തട്ടെ. ഇല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചതായി അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് തോമസ് ഐസക് ഇതിനോട് പ്രതികരിച്ചിരുന്നു.

Latest