Connect with us

International

ആഞ്ചല മെര്‍ക്കല്‍ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്. യൂറോപ്യന്‍ കുടിയേറ്റ പ്രതിസന്ധിയിലും ഗ്രീക്ക് കടക്കെണി പ്രശ്‌നത്തിലും സ്വീകരിച്ച നിലപാടുകളാണ് മെര്‍ക്കലിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ടൈം എഡിറ്റര്‍ നാന്‍സി ഗിബ്‌സാണ് മെര്‍ക്കലിന്റെ പുരസ്‌കാര വിവരം പുറത്തുവിട്ടത്.

1927ല്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പ്രഖ്യാപനം ആരംഭിച്ചശേഷം പുരസ്‌കാരം നേടുന്ന നാലാമത്തെ വനിതയാണ് മെര്‍ക്കല്‍.
അഡോള്‍ഫ് ഹിറ്റ്‌ലര്‍, ജോസഫ് സ്റ്റാലിന്‍, മഹാത്മാ ഗാന്ധി, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, റിച്ചാര്‍ഡ് നിക്‌സണ്‍ എന്നീ പ്രമുഖരുടെ നിരയിലേക്കാണ് പുരസ്‌കാര നേട്ടത്തിലൂടെ മെര്‍ക്കലും ഇടംപിടിച്ചത്.

ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണ് റണ്ണറപ് പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്തെത്തി.