Connect with us

Wayanad

വയനാട് ജില്ലക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കും: ന്യൂനപക്ഷ കമ്മീഷന്‍

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായി തെരഞ്ഞെടുത്ത വയനാടിന് ന്യൂനപക്ഷ ക്ഷേമത്തിനും വികസനത്തിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ശ്രമിക്കുമെന്ന് ചെയര്‍മാന്‍ എം വീരാന്‍കുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ ജില്ലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാ കുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, മെമ്പര്‍മാരായ പി.കെ അനില്‍കുമാര്‍, രഘു, ഓമന ടീച്ചര്‍ തുടങ്ങിയവര്‍ നല്‍കിയ നിവേദനത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയോടൊപ്പം ന്യൂനപക്ഷ, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് വികസനത്തിന്റെ ഗുണഫലം ലഭിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മെമ്പര്‍മാരായ അഡ്വ. വി.വി ജോഷി, അഡ്വ. കെ.പി. മറിയുമ്മ, മെമ്പര്‍ സെക്രട്ടറി വി.എ മോഹന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.