Connect with us

National

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത: തീരുമാനം സുപ്രീംകോടതി ശരിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത നിയമമാക്കിയ ഹരിയാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ശരിവച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഹരിയാന നിയമസഭ നിയമം പാസാക്കിയത്.

ജനറല്‍ വിഭാഗത്തിന് പത്താംക്ലാസും ജനറല്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്കും സംവരണ വിഭാഗത്തിനും എട്ടാം ക്ലാസുമാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സംവരണ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അഞ്ചാം ക്ലാസ് വിജയിച്ചാല്‍ മതി. പഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഹരിയാന. നേരത്തെ രാജസ്ഥാനും വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിരുന്നു.

Latest