Connect with us

Gulf

'രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അടുത്ത വര്‍ഷം മൂന്നര ശതമാനമാകും'

Published

|

Last Updated

എന്‍ജി. സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി

അബുദാബി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അടുത്ത വര്‍ഷം മൂന്നു മുതല്‍ മൂന്നര ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തികകാര്യ മന്ത്രി എന്‍ജി. സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പ്രസ്താവിച്ചു. ദുബൈ, അബുദാബി സാമ്പത്തിക വികസന വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച യു എ ഇ സാമ്പത്തിക ഫോറം 2016ല്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അല്‍ മന്‍സൂരി.
നടപ്പുവര്‍ഷം ദുബൈയുടെ സാമ്പത്തിക വളര്‍ച്ച നാല് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രാഥമിക സൂചനകളെന്ന് ഫോറത്തില്‍ പങ്കെടുത്ത ദുബൈ സാമ്പത്തിക കാര്യ പ്രതിനിധി സാമി അല്‍ ഖംസി വ്യക്തമാക്കി. അതേസമയം നടപ്പുവര്‍ഷം അബുദാബി 5.2 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കൈവരിക്കുകയെന്ന് അബുദാബി സാമ്പത്തിക വിഭാഗം പ്രതിനിധി റാശിദ് അലി അല്‍ സആബിയും പറഞ്ഞു.
യു എ ഇയുടെ മൊത്തം സാമ്പത്തിക ശക്തിയുടെ 80 ശതമാനമാണ് ദുബൈയും അബുദാബിയും. അതുകൊണ്ടുതന്നെ ഈ രണ്ട് എമിറേറ്റിന്റെയും സാമ്പത്തിക വളര്‍ച്ച രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും ഫോറത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എണ്ണവില അടുത്ത കാലത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വളര്‍ച്ച പ്രകടമായത് ഭരണാധികാരികളുടെട ദീര്‍ഘദൃഷ്ടിയും മാതൃകാപരമായ കാഴ്ചപ്പാടുകളുമാണെന്ന് ഫോറം വിലയിരുത്തി.

Latest