Connect with us

Saudi Arabia

പരസ്പരം സഹകരണം ഉറപ്പു വരുത്തി ഗള്‍ഫ് ഉച്ചകോടി സമാപിച്ചു

Published

|

Last Updated

റിയാദ്: മുപ്പത്തി ആറാമത് ഗള്‍ഫ് ഉച്ചകോടിയുടെ സമാപനം അബ്ദുള്ള രാജാവ് പ്രഖ്യാപിച്ചു. രാജ്യങ്ങള്‍ ക്ഷേമത്തിലും ഐശ്യര്യത്തിലും നല്ല നിലക്ക് വളരുന്നെവെങ്കിലും ധാരാളം വെല്ലുവിളികളും കടമ്പകളും നിറഞ്ഞ സാഹചര്യത്തിലൂടെയാണ് രാജ്യം മുന്നോട്ടു നീങ്ങുന്നതെന്നും നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്കും ബാഹ്യശക്തികളുടെ ഭീഷണികളില്‍ നിന്നും ചതിയില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുവാനും കൂട്ടായ നീക്കങ്ങള്‍ അനിവാര്യമാണെന്നും, രാജ്യത്തുള്ള ദുര്‍ബ്ബല വിഭാങ്ങളെ എല്ലാ നിലക്കും സഹായിക്കണമെന്നും വിശുദ്ധ ഹറമുകളുടെ സേവകന്‍ അബ്ദുല്ലാ രാജാവ് പ്രഖ്യാപിച്ചു.
യമനില്‍ നിയമപരമായ ഭരണം സ്ഥാപിചു സമാധാനവും ശാന്തിയും തിരുചുകൊണ്ടുവരാന്‍ ജി സി സി രാജ്യങ്ങളുടെ ഭരണാധികാരികള്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കുവാന്‍ ജി സി സി മുന്നിലുണ്ടാവുമെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു .
ഭീകര വാദവും തീവ്രവാദവും അതിന്റെ ഉറവിടം എവിടെയാണെങ്കിലും അതിനെതിരെ യുദ്ധം ചെയ്യാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് കൂട്ടായ ഉത്തരവാദത്വമാണുള്ളത് കാരണം ഭീകര വാദത്തിനു മതമില്ല. വിശുദ്ധ ഇസ്‌ലാം എല്ലാ നിലക്കും അതിനെ നിരാകരിക്കുകയും പിഴുതെറിയുകയും ചെയ്യുന്നു. ഗള്‍ഫു നാടുകളിലുള്ള നമ്മുടെ പൗരന്മാര്‍ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ് അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുവാനും ഗള്‍ഫു കൗണ്‍സില്‍ രാജ്യങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനും പരമാവധി പരിശ്രമിക്കുമെന്നും രാജാവ് വ്യക്തമാക്കി.
റിയാദിലെ അല്‍ ദര്‍ഇയ പാലസില്‍ ബുധനാഴ്ച തുടങ്ങിയ ചേര്‍ന്ന ഉച്ചകോടി വ്യാഴാചയാണ് സമാപിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ജി സി സി ഉച്ചകോടിക്ക് ബഹറൈന്‍ രാജാവ് ഹമദ് ഈസാ അല്‍ ഖലീഫയായിരിക്കും ആഥിത്യമരുളുക.

Latest