Connect with us

National

വിജയ് മല്യയെ സി ബി ഐ ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: വായ്പ തിരിച്ചടക്കാതെ ബാധ്യത വരുത്തിയകേസുമായി ബന്ധപ്പെട്ട് കിംഗ്ഫിഷര്‍ ഉടമയും യു ബി ഗ്രൂപ്പ് ചെയര്‍മാനുമായ വിജയ് മല്യയെ സി ബി ഐ ചോദ്യം ചെയ്തു. കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സിനായി എടുത്ത 900 കോടി രൂപ വായ്പ തിരിച്ചടക്കാത്ത കേസുമായി ബന്ധപ്പെട്ടാണ് സി ബി ഐ വിജയ് മല്യയെ ചോദ്യം ചെയ്തത്.് കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സ് ഡയരക്ടര്‍ മല്യ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ രഘുനാഥന്‍, ഐ ഡി ബി ഐ ബേങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഒക്‌ടോബറില്‍ സി ബി ഐ കേസെടുത്തിരുന്നു. വായ്പ പരിധി സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചാണ് കിംഗ് ഫിഷറിന് വായ്പ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് വിജയ് മല്യയുടെ ബെംഗളുരു, മുംബൈ, ഗോവ എന്നിവിടങ്ങളിലെ ഓഫീസുകളിലും വസതികളിലും സി ബി ഐ റെയ്ഡ് നടത്തിയിരുന്നു
കമ്പനിക്കെതിരെ റിപ്പോര്‍ട്ടുണ്ടായിട്ടും അത് അവഗണിച്ച് വായ്പ നല്‍കുകയാണ് ഐ ഡി ബി ഐ ബേങ്ക് ചെയ്തത്. പഞ്ചാബ് നാഷനല്‍ ബേങ്ക്, ബേങ്ക് ഓഫ് ഇന്ത്യ, ബേങ്ക് ഓഫ് ബറോഡ എന്നിവയും യഥാക്രമം 800 കോടി, 650 കോടി, 550 കോടി രൂപ വായ്പ നല്‍കിയിരുന്നു.

Latest