Connect with us

National

സല്‍മാന്‍ ഖാനെതിരായ കേസിന്റെ നാള്‍വഴികളിലൂടെ

Published

|

Last Updated

സെപ്റ്റംബര്‍ 28, 2002: സല്‍മാന്‍ ഖാന്റെ റ്റൊയോറ്റ ലാന്‍ഡ് ക്രൂയിസര്‍ ബാന്ദ്രയിലെ ഹില്‍സ് റോഡിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിക്കു മുന്നില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സെപ് 28: ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്ത് സല്‍മാന്‍ ഖാന്റെ രക്തസാമ്പിള്‍ എടുത്തു. പിന്നീട് ജാമ്യത്തില്‍ വിടുന്നു.
ഒക്ടോബര്‍ 1: ഐ പി സി, 1988ലെ മോട്ടോര്‍ വെഹിക്ക്ള്‍സ് ആക്ട്, 1949ലെ ബോംബെ പ്രൊഹിബിഷന്‍ ആക്ട് എന്നിവ പ്രകാരം സല്‍മാന്‍ ഖാനെതിരെ കേസ് എടുത്തു.
ഒക്ടോ 2002: പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന മന:പൂര്‍വമല്ലാത്ത നരഹത്യക്ക് മുംബൈ പൊലീസ് കുറ്റം ചുമത്തുന്നു.
ഒക്ടോ 7: സല്‍മാന്‍ ഖാന്‍ ബാന്ദ്ര പൊലീസിനു മുമ്പാകെ കീഴടങ്ങുന്നു. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു.
ഒക്ടോ 21: മുംബൈ പൊലീസ് ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു.
ഒക്ടോ 24: സല്‍മാന്‍ ജാമ്യം നേടി.
മാര്‍ച്ച് 2003: മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയത് മുംബൈ സെഷന്‍ കോടതിയില്‍ സല്‍മാന്‍ ചോദ്യം ചെയ്തു.
മെയ് 2003: സെഷന്‍സ് കോടതി ഹരജി തള്ളി.
ജൂണ്‍2003: സല്‍മാന്‍ ഖാന്‍ ബോംബെ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പറഞ്ഞു.
ഒക്ടോ 2003: ബോംബെ ഹൈകോടതിയുടെ വിധിയെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു.
ഡിസം 2003: സെക്ഷന്‍ ഐ പി സി 304-11 ചുമത്താന്‍ പറ്റുമോ എന്ന കാര്യം മജിസ്‌ട്രേറ്റ് കോടതി തീരുമാനിക്കുമെന്ന് സുപ്രീംകോടതി.
ഒക്ടോ 2006: മജിസ്‌ട്രേറ്റ് കോടതി സല്‍മാനെതിരെ കുറ്റം ചുമത്തി.
ഒക്ടോ 3: സല്‍മാന്റെ അംഗരക്ഷകനായ പൊലീസ് കോണ്‍സ്റ്റബിളും കേസിലെ സാക്ഷിയുമായ രവീന്ദ്ര പാട്ടീല്‍ ക്ഷയരോഗത്തെ തുടര്‍ന്ന് മരണമടഞ്ഞു.
ഒക്ടോ 2011: കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തി സല്‍മാനെ വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ഡിസം 23, 2013: കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചതിന്‌ശേഷം കുറ്റകരമല്ലാത്ത നരഹത്യക്ക് കേസ് ചുമത്താന്‍ വകുപ്പില്ലെന്നും കേസ് വിചാരണക്കായി സെഷന്‍സ് കോടതിക്ക് വിടുന്നതായും പറഞ്ഞു.
ജൂണ്‍ 24: മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ സല്‍മാന്‍ ഖാന്‍ സമര്‍പിച്ച ഹരജി സെഷന്‍സ് കോടതി തള്ളി.
ഏപ്രില്‍ 27, 2014: ബാന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കേസിലെ ഫയലുകള്‍ കാണാതായി. കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
സെപ് 12,2014: ഫയലുകള്‍ കണ്ടത്തെി. കോടതിയില്‍ ഹാജരാക്കി.
സെപ് 2014: കേസിലെ സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടര്‍ ആയി പ്രദീപ് ഗഹ് ലോട്ടിനെ നിയമിച്ചു.
മാര്‍ച്ച് 25, 2015: 24 സാക്ഷികളെ വിസ്തരിച്ച് കോടതി തെളിവെടുപ്പ് അവസാനിപ്പിച്ചു.
മാര്‍ച്ച് 27: സല്‍മാന്റെ മൊഴി റെക്കോര്‍ഡ് ചെയ്തു.
മാര്‍ച്ച് 31: പ്രതിഭാഗം സാക്ഷിയായി സല്‍മാന്റെ െ്രെഡവറെ വിസ്തരിച്ചു.
ഏപ്രില്‍ 20: കേസില്‍ വാദം പൂര്‍ത്തിയായി.
ഏപ്രില്‍ 21: മെയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി.
മെയ് 6: മന:പൂര്‍വമല്ലാത്ത നരഹത്യ അടക്കം സല്‍മാന്‍ ഖാനുമേല്‍ എല്ലാ വകുപ്പുകളും ചുമത്തി, അഞ്ച് വര്‍ഷത്തെ തടവിനു ശിക്ഷ വിധിച്ചു.
മെയ് 8: കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയും സല്‍മാന്‍ ഖാന് ജാമ്യം അനുവതിക്കുകയും ചെയ്തു.
ഡിസം.10: സല്‍മാന്‍ ഖാന് എതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും അദ്ദേഹത്തെ വെറുതെ വിട്ടു കൊണ്ടും ബോംബെ ഹൈക്കോടതിയുടെ വിധി.

Latest