Connect with us

National

വിദ്യാര്‍ഥി നേതാക്കള്‍ അറസ്റ്റില്‍; ഫെസ്റ്റിവല്‍ ഹോസ്റ്റലില്‍ നടത്തി

Published

|

Last Updated

ഉസ്മാനിയ യൂനിവേഴ്‌സിറ്റിയിലെ ഹോസ്റ്റലില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

ഹൈദരാബാദ്: ഉസ്മാനിയ സര്‍വകലാശാലയിലെ ബീഫ് ഫെസ്റ്റിവല്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ നടത്തി. സര്‍വകലാശാല അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ക്യാമ്പസ് അടച്ച സാഹചര്യത്തിലാണ് ബീഫ് ഫെസ്റ്റ് ഹോസ്റ്റലില്‍ നടത്താന്‍ തീരുമാനിച്ചത്. ബിഹോസ്റ്റല്‍, യമുന, എന്‍ ആര്‍ എസ് തുടങ്ങിയ ഹോസ്റ്റലുകളിലുമാണ് ബീഫ് ഫെസ്റ്റ് നടത്തിയത്.
അതിനിടെ ഹോസ്റ്റലില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ ബീഫ് കഴിക്കുന്നതിന്റെ ചിത്രം വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തു. ചിത്രം പോസ്റ്റ് ചെയ്തവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുയണ്ട്.
ബീഫ് ഫെസ്റ്റ് തടയാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും ഹിന്ദു ധര്‍മ സേനയും ക്യാമ്പസിന് പുറത്തു തടിച്ചു കൂടിയിരുന്നു. ഇതേതുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ പോലീസിന്റെ സഹായം തേടിയതോടെ സംഘര്‍ഷഭരിതമായിരുന്നു യൂനിവേഴിസിറ്റി പരിസരം. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഇന്നലെ തന്നെ ഫെസ്റ്റ് നടത്തുമെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിരുന്നു.
ബജ്‌രംഗ് ദള്‍ ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ പോര്‍ക്ക്‌ഫെസ്റ്റിവലുള്‍പ്പെടെ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതു കൊണ്ടു തന്നെ ഒസ്മാനിയ യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ കനത്ത സുരക്ഷ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വിലക്ക് മറികടന്നുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ ഹോസ്റ്റലില്‍ നടത്തിയത്.
അതിനിടെ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ആര്‍ട്‌സ് കോളേജിലെ 17 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. സിവില്‍ കോടതി വിധിയെ വെല്ലുവിളിച്ച് ബീഫ് ഫെസ്റ്റ് നടത്താനൊരുങ്ങിയവരെയാണ് ഇന്നലെ പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ബീഫ് ഫെസ്റ്റിവലിന് ഹൈദരബാദിലെ സിവില്‍ കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു.
ബീഫ് ഫെസ്റ്റിനെതിരെ ഗോസേവാ ദിവസ്പശു സംരക്ഷണ ദിവസം ആചരിക്കുമെന്ന് പറഞ്ഞ ബി ജെ പി എം എല്‍ എയേയും പൊലീസ് അറസ്റ്റ് ചെയ്തു. ബീഫ് ഫെസ്റ്റിവലിന് പകരം പോര്‍ക്ക് ഫെസ്റ്റിവലും ഗോ പൂജയും നടത്തുമെന്ന് എം എല്‍ എ രാജാസിംഗ് പറഞ്ഞിരുന്നു. വര്‍ഗീയ കലാപം ഉണ്ടാകാതിരിക്കാനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Latest