Kerala
മന്ത്രി ബാബുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വഴിവിട്ട ശ്രമങ്ങള്‍ നടത്തിയെന്ന് വിഎസ്
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴിവിട്ട ശ്രമങ്ങള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കേരളം ഭരിച്ച മുഖ്യമന്ത്രിമാര്‍ക്കാര്‍ക്കെങ്കിലും ഇത്തരത്തിലുള്ള ആരോപണം ഉണ്ടായിട്ടുണ്ടോ എന്നും വിഎസ് ചോദിച്ചു. അഴിമതിയും,ലൈംഗിക ആരോപണങ്ങളും ഉയര്‍ന്ന മുഖ്യമന്ത്രിയും ആരോപണവിധേയരായ മറ്റു മന്ത്രിമാരും ഉടന്‍ തന്നെ രാജിവെച്ച് അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാവണമെന്നും വിഎസ് പറഞ്ഞു.
എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍.
---- facebook comment plugin here -----