Connect with us

Gulf

ശിശു സൗഹാര്‍ദത്തില്‍ ഷാര്‍ജക്ക് നേട്ടം

Published

|

Last Updated

ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കുട്ടികള്‍ക്കൊപ്പം

ദുബൈ: ലോകത്തിലെ ആദ്യ ശിശുസൗഹൃദ പ്രദേശമായി ഷാര്‍ജയെ തിരഞ്ഞെടുത്തു. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. ശിശുസൗഹൃദമാകാന്‍ സംഘടനകള്‍ സ്വീകരിക്കേണ്ട നാല് മാനദണ്ഡങ്ങള്‍ നടപ്പാക്കിയതാണു നേട്ടമായത്. ആദ്യമായാണ് ഇത്തരം പദ്ധതി ലോകത്തില്‍ ഉപയോഗിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഷാര്‍ജ ബേബി ഫ്രണ്ട്‌ലി എമിറേറ്റ് ക്യാമ്പയിന്റെ (എസ് ബി എഫ് സി) പ്രവര്‍ത്തന ഫലങ്ങള്‍ അറിയിക്കുന്ന ചടങ്ങിലായിരുന്നു ശൈഖ് ഡോ. സുല്‍ത്താന്റെ പ്രഖ്യാപനം.
ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി, ഷുറൂഖ് അധ്യക്ഷ ശൈഖാ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി, റൂളേഴ്‌സ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് സാലിം ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഖാസിമി, ഡി എസ് സി ഡി ഡയറക്ടര്‍ െൈശഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി, ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ശൈഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍ ഖാസിമി, സാമൂഹികകാര്യ മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റൂമി, ആരോഗ്യമന്ത്രി അബ്ദുര്‍റഹ്മാന്‍ അല്‍ ഉവെയ്‌സ്, ഷാര്‍ജ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്‍മാര്‍, യൂണിസെഫ് സോഷ്യല്‍ പോളിസി സ്‌പെഷ്യലിസ്റ്റ് ഇസാം അലി പങ്കെടുത്തു. മുലയൂട്ടല്‍ സ്വാഭാവികമായ ഒന്നാണെന്നുള്ള സന്ദേശം ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും ജോലിസ്ഥലങ്ങള്‍, ഡേ കെയര്‍ സെന്ററുകള്‍, നഴ്‌സറികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പ്രചരിപ്പിച്ചിരുന്നു. 140 സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശിശു സൗഹൃദ അക്രഡിറ്റേഷനും സമ്മാനിച്ചിരുന്നു. എമിറേറ്റില്‍ നിന്നുള്ള വനിതയെന്നതില്‍ അഭിമാനമുണ്ടെന്നു ശൈഖ ബുദൂര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest