Connect with us

Health

കരിപിടിച്ച ശ്വാസകോശത്തിന്റെ ചിത്രവുമായി കെജരിവാള്‍ ട്വിറ്ററില്‍

Published

|

Last Updated

ന്യൂഡല്‍ഹി: തലസ്ഥാനം നേരിടുന്ന ഗുരുതരമായ വായുമലിനീകരണ പ്രശ്‌നം ജനശ്രദ്ധയിലെത്തിക്കാന്‍ പുകപിടിച്ച കറുത്ത ശ്വാസകോശത്തിന്റെ ചിത്രം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശില്‍ ജീവിക്കുന്ന 55 വയസുകാരന്റേയും ഡല്‍ഹിയില്‍ താമസിക്കുന്ന 52 വയസുകാരന്റേയും ശ്വാസകോശത്തിന്റെ ചിത്രങ്ങളാണ് കെജരിവാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഹിമാചല്‍ സ്വദേശിയുടെ ശ്വാസകോശം കാര്യമായ മാലിന്യങ്ങളില്ലാതെ സ്വാഭാവിക രൂപത്തില്‍ കാണപ്പെടുമ്പോള്‍ ഡല്‍ഹി സ്വദേശിയുടേത് കരിപിടിച്ച് കറുത്തിരുണ്ട സ്ഥിതിയിലാണ്. പ്രമുഖ കാര്‍ഡിയോ വാസ്‌കലാര്‍ സര്‍ജന്‍ തനിക്ക് നല്‍കിയ ചിത്രങ്ങളാണിവയെന്ന് കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ താമസിക്കുന്നത് ഗ്യാസ് ചേംബറില്‍ ജീവിക്കുന്നതിന് സമാനമാണെന്ന് ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് ശേഷം സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കം ശക്തമായ നടപടികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു.

Latest