Connect with us

Gulf

ഗിന്നസിലേക്ക് പറത്തി ഭീമന്‍ ദേശീയ പതാക

Published

|

Last Updated

ദോഹ: കതാറ ബീച്ചിന്റെ ആകാശത്തു പറത്തിയ ഭീമന്‍ ദേശീയ പതാക ഗിന്നസിലേക്ക്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ലഖ്‌വിയ സ്‌കൈ ഡൈവ് സംഘമാണ് ഭീമന്‍ പതാക പറത്തിയത്.
61 മീറ്റര്‍ നീളവും 23.5 മീറ്റര്‍ വീതിയുമുള്ള പതാകക്ക് 175 കിലോ ഭാരവുമാണുള്ളത്. പതിനായിരത്തിലധികം അടി ഉയരത്തില്‍ നിന്നാണ് പാരച്യൂട്ട് സംഘം പതാക പറത്തിയത്. ലോക റെക്കോര്‍ഡില്‍ ഇതാദ്യമായാണ് വലിയ പതാക ഇത്രയും ഉയരത്തില്‍ നിന്നും പറത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Latest