Connect with us

International

ഉക്രൈനില്‍ പ്രധാനമന്ത്രിയെ പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമം: സഭയില്‍ കൂട്ടയടി

Published

|

Last Updated

കീവ്: ഉക്രൈന്‍ പാര്‍ലമെന്റില്‍ കൂട്ടയടി. പ്രധാനമന്ത്രി ആര്‍സെനി യാത്സനെയുക്കിനെ പൊക്കിയെടുത്ത് പുറത്താക്കാന്‍ പ്രതിപക്ഷാംഗം ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ കൂട്ടയടി നടന്നത്.
ഉക്രൈന്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ വാര്‍ഷിക വിലയിരുത്തല്‍ നടത്തുന്നതിനിടെയാണ് സംഭവം. പ്രധാനമന്ത്രി ആര്‍സെനി അംഗങ്ങളെ അഭിസംബോധനംചെയ്തുകൊണ്ടിരിക്കെ അടുത്തേക്ക് നടന്നെത്തിയ പ്രതിപക്ഷാംഗം ആദ്യം ബൊക്ക നല്‍കി. തുടര്‍ന്ന് പ്രധാനമന്ത്രിയെ പൊക്കിയെടുത്ത് പാര്‍ലമെന്റിന് പുറത്താക്കാന്‍ ശ്രമിച്ചതായാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പിന്നീട് പ്രതിപക്ഷാംഗങ്ങള്‍ ചാടിയിറങ്ങി. പ്രതിരോധംതീര്‍ത്ത് പ്രതിപക്ഷാംഗങ്ങളും രംഗത്തിറങ്ങിയതോടെ കൂട്ടയടിയായി.
വീഡിയോ കാണാം……

---- facebook comment plugin here -----

Latest