Connect with us

Malappuram

വധശ്രമം: സി പി എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

Published

|

Last Updated

മഞ്ചേരി: സി പി എം വിട്ട് ലീഗില്‍ ചേര്‍ന്ന വിരോധത്താല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ മഞ്ചേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. പൊന്നാനി പുതിയിരുത്തി ഐരൂര്‍ പാലപ്പെട്ടി സ്വദേശികളായ ചിറ്റൂര്‍കാട്ടില്‍ മുഹമ്മദ് കുഞ്ഞി (31), അച്ചാറന്റകത്ത് റാഫി (30) എന്നിവരെയാണ് ജഡ്ജി എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്.
ഐ പി സി 326 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, 341 വകുപ്പ് പ്രകാരം ഒരുമാസം തടവ്, 500 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഏഴ് ദിവസം തടവ് എന്നിങ്ങനെയാണ് ഇരു പ്രതികള്‍ക്കുമുള്ള ശിക്ഷ. ഇതിനു പുറമെ ഒന്നാം പ്രതിക്ക് ആയുധം കൈവശം വെച്ചതിന് ഒരു വര്‍ഷം കഠിന തടവ്, 3000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരുമാസത്തെ അധിക തടവ് എന്നിങ്ങനെയും വിധിച്ചു.
2005 ജൂണ്‍ 16നാണ് സംഭവം. പെരുമ്പടപ്പ് ഐരൂര്‍ പാലപ്പെട്ടി വളപ്പിലക്കായില്‍ സുലൈമാന്‍ (29)നാണ് അക്രമത്തില്‍ പരിക്കേറ്റത്. ഏറെ കാലം സി പി എം പ്രവര്‍ത്തകനായിരുന്ന സുലൈമാന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. വാള്, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ടാണ് അക്രമിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കാരാട്ട് അബ്ദുറഹിമാന്‍ ഹാജരായി.

---- facebook comment plugin here -----

Latest