Connect with us

Malappuram

ഹുബ്ബുര്‍റസൂല്‍ സമ്മേളനത്തോടെ കുണ്ടൂര്‍ ഉറൂസിന് ഇന്ന് സമാപനം

Published

|

Last Updated

തിരൂരങ്ങാടി: നാല് ദിവസം നീണ്ടു നിന്ന കുണ്ടൂര്‍ ഉസ്താദ് ഉറൂസ് ഹുബ്ബുര്‍റസൂല്‍ സമ്മേളനത്തോടെ ഇന്ന് സമാപിക്കും. വൈകുന്നേരം 6.30ന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നടത്തും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക് അല്‍-ഐന്‍ അഹ്ബാബുല്‍ ഗൗസിയ്യ അവാര്‍ഡ് കാന്തപുരം സമര്‍പ്പിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സി പി സൈതലവി പ്രസംഗിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ്, സയ്യിദ് കുമ്പോള്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍, എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്‌റാഹീം സംബന്ധിക്കും. പ്രമുഖ സംഘങ്ങള്‍ അവതരിപ്പിക്കുന്ന ഖവാലിയോടെ സമാപിക്കും. ഇന്ന് കാലത്ത് 9.30ന് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് നടക്കും. തുടര്‍ന്ന് ഇന്ത്യയുടെ സൗഹൃദ പാരമ്പര്യം ആധ്യാത്മിക നേതൃത്വം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ രണ്ടത്താണി, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, എം അബൂബക്കര്‍ പടിക്കല്‍ വിഷയമവതരിപ്പിക്കും. 2.30ന് സുഹൃദ് സമ്മേളനം വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല വിഷയമവതരിപ്പിക്കും. പ്രൊഫ. എ. കെ. അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, പ്രൊഫ. കെ എം എ റഹീം പ്രസംഗിക്കും.