Connect with us

National

സൈന്യത്തില്‍ പ്രതിവര്‍ഷം ശരാശരി 100 പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സൈന്യത്തില്‍ പ്രതിവര്‍ഷം ശരാശരി 100 പേര്‍ ആത്മഹത്യ ചെയ്യുന്നതായി സര്‍ക്കാര്‍. കേന്ദ്ര പ്രതിരോധ സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
2012 മുതല്‍ ഇതുവരെയായി 334 ഇന്ത്യന്‍ സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മാത്രം 69 സൈനികരാണ് ആത്മഹത്യ ചെയ്തായും മന്ത്രി പറഞ്ഞു. ഇതില്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന 12പേരും വ്യോമസേനയിലെ 67പേരും ഉള്‍പ്പെടുന്നു.
അതിനു പുറമെ കാലവസ്ഥ വ്യതിയാനമൂലവും മറ്റുമായി പാക്കിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന സിയാച്ചിന്‍ മലനിരകളില്‍ മാത്രം വിവിധ കരണങ്ങളാല്‍ 869 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാര്‍ലിമെന്റില്‍ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. സൈനിക ജോലിയിലെ അപകട ഭയം, കുടുംബ പ്രശ്‌നങ്ങള്‍, വ്യക്തിപരമായ മറ്റുപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, മാനസീക പിരിമുറുക്കങ്ങള്‍ എന്നിവയാണ് ആത്മഹത്യയ്ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുമ്പോള്‍ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാത്തത് മാനസികപിരിമുറുക്കത്തിന് കാരണമാകുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യകള്‍ കുറക്കുന്നതിന് സൈനിക കേന്ദ്രങ്ങളില്‍ കൗണ്‍സിലര്‍മാരെയും മനഃശാസ്ത്രജ്ഞരേയും നിയമിച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങളുള്ള സൈനികരെ വ്യക്തിപരമായും സംഘങ്ങളായും കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ സൈനികരുടെ ജീവിത നിലവാരം കൂട്ടാന്‍ വേണ്ട നടപടികളും സ്വീകരിച്ചതായും ഇന്ദ്രജിത്ത് സിംഗ് പറഞ്ഞു.
സിയാച്ചിനില്‍ 33 ഓഫീസര്‍മാരും 54 ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ 782 മറ്റു മറ്റു ഉദ്യോഗസ്ഥരും ഉള്‍പ്പെടയുള്ളവരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയിലെ സൈനികര്‍ക്ക് സംഭവിക്കുന്ന അത്യാഹിതങ്ങള്‍ തടുക്കുന്നതിനായി വലിയ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിയാച്ചിന്‍ പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ സൈനികര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി പറഞ്ഞു.

Latest