Connect with us

Kerala

ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരന്‍ ആക്കരുതെന്ന് മകന്‍; പ്രതിമാ അനാച്ഛാദനത്തില്‍ നിന്ന് കുടുംബം വിട്ടു നില്‍ക്കും

Published

|

Last Updated

കൊല്ലം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന വിവാദത്തില്‍ പ്രതികരണവുമായി കുടുംബം. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറും മകള്‍ പ്രൊഫ.ശശികുമാരിയും അറിയിച്ചു. ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മോഹന്‍ ശങ്കര്‍ പറഞ്ഞു. ഇതിനുള്ള ഉദാഹരണമാണ് ജന്മഭൂമിയില്‍ വന്ന ലേഖനം. ഇത് ഏറെ വേദനയുണ്ടാക്കി. അദ്ദേഹത്തെ ആര്‍എസ്എസുകാരനാക്കരുത്. എസ്എന്‍ഡിപി യോഗവും രാഷ്ട്രീയവും രണ്ടായി പോകണം. കോണ്‍ഗ്രസ് പറഞ്ഞിട്ടല്ല പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു കുടുംബം അറിയിച്ചത്. ഫലകത്തില്‍ മോഹന്‍ ശങ്കറിന്റെ പേരും ആലേഖനം ചെയ്തിരുന്നു. എന്നാല്‍ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അദ്ദേഹം പിന്‍മാറിയത് എസ്എന്‍ഡിപിക്കും വെള്ളാപ്പള്ളിക്കും കനത്ത തിരിച്ചടിയായി.

വിവാദങ്ങള്‍ക്കിടെ ഇന്നാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. മുഖ്യമന്ത്രിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് പരിപാടി വിവാദമായത്. ഉച്ചയ്ക്ക് ശേഷം ഹെലികോപ്റ്ററില്‍ ആശ്രമത്തെത്തുന്ന പ്രധാനമന്ത്രി 2.45 ഓടെ കൊല്ലത്തെ എസ്എന്‍ കൊളേജിലെത്തും. 45 മിനിട്ട് അനാച്ഛാദന ചടങ്ങ് നീണ്ടു നില്‍ക്കും. ഇതില്‍ അര മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന പ്രസംഗം പ്രധാനമന്ത്രി നടത്തും.

Latest