Connect with us

Kerala

മോദിക്ക് ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ അര്‍ഹതയില്ല: സുധീരന്‍

Published

|

Last Updated

കൊച്ചി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ മോദിക്ക് അര്‍ഹതയില്ല. ഗുരുവിന്റെ പേരിലുള്ള ഒരു വേദിയിലും ഇരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറിന് അടിമപ്പണി ചെയ്യുകയാണ്. പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് ഉമ്മന്‍ചാണ്ടിയെ പങ്കെടുക്കാത്തതിലെ അജണ്ട വെളിപ്പെട്ടെന്നും സുധീരന്‍ പറഞ്ഞു.

വെള്ളാപ്പള്ളി ചെയ്തത് തെറ്റായ കാര്യങ്ങളാണ്. എന്നാല്‍ അദ്ദേഹത്തിനെതിരെ ഉണ്ടായ വ്യാപക പ്രതിഷേധം തന്നെയാണ് ഇതിനുള്ള മറുപടിയെന്നും സുധീരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest