Connect with us

Kozhikode

ജിദ്ദ, റിയാദ് വിമാന സര്‍വീസുകള്‍ ആരംഭിക്കണം: കാലിക്കറ്റ് ചേംബര്‍

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും മാര്‍ച്ച് 23, 28 തീയതി മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്‍വലിച്ചിരിക്കുകയാണെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇതിലേക്ക് ബുക്ക് ചെയ്തവര്‍ക്ക് യാതൊരുവിധ വിശദീകരണവും എയര്‍ ഇന്ത്യ നല്‍കിയിട്ടില്ലെന്നത് ദുരൂഹമാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് സര്‍വീസുകള്‍ ആരംഭിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, വ്യോമയാനമന്ത്രി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡി ജി സി എ എയര്‍ ഇന്ത്യ എന്നി വര്‍ക്ക് സന്ദേശം അയച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ബുക്കിംഗ് തുടങ്ങിയ ജിദ്ദ, റിയാദ് സര്‍വീസുകള്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
ഹജ്ജ് സര്‍വീസ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുന്നതിന് ഹജ്ജ് കമ്മിറ്റിയും കേരളത്തില്‍ നിന്നുള്ള എം പിമാരും കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പി ഗംഗാധരന്‍, ഷെവ. സി ഇ ചാക്കുണ്ണി, അബ്ദുല്ല മാളിയേക്കല്‍, ടി പി എ ഹാഷിര്‍ അലി, കുന്നോത്ത് അബൂബക്കര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest