Connect with us

Saudi Arabia

ജിദ്ദ ഒ ഐ സി സി സഹായത്തോടെ മുന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രജീഷ് നാട്ടിലെത്തി

Published

|

Last Updated

രജീഷിനു യാത്രക്കുള്ള യാത്ര രേഖകള്‍ ഒ. ഐ. സി. സി. ജിദ്ദ രിജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ. മുനീര്‍ കൈമാറുന്നു

ജിദ്ദ: മുന്നര വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമിട്ടു കൊല്ലം കൊട്ടാരക്കര സ്വദേശി രജീഷ് രാജന്‍ ഒ ഐ. സി. സി. ജിദ്ദ റിജണല്‍ കമ്മിറ്റിയുടെ സഹായത്തോടെ നാട്ടിലെത്തി. ഇതിനു മുമ്പ് ജോലിക്കെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് പോയതിന് ശേഷം വീണ്ടും ജിദ്ദയിലെ ഒരു കമ്പനിയില്‍ ടെക്‌നിഷ്യന്‍ ജോലിക്കെത്തിയതായിരുന്നു രജീഷ്. കമ്പനി ഉടമാവകാശം സംബന്ധിച്ചു പാര്‍ട്ണര്‍മാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ നാട്ടിലേയ്ക്ക് പോകുവാന്‍ കഴിയാതെ പ്രയാസപെടുകയായിരുന്നു. ഈ കേസ്സില്‍ സാക്ഷിയായി ഉള്‍പെടുത്തിയ രജീഷിനു പിന്നിട് കേസ്സ് വിളിക്കുന്ന സമയങ്ങളില്‍ കോടതിയില്‍ ഹാജരാക്കുവാന്‍ സാധിച്ചില്ല. ഇതിനിടയില്‍ പ്രാരാബ്ധങ്ങളില്‍പെട്ട് ജിവിത മാര്‍ഗം കണ്ടെത്തുനതിനായി രജീഷ് വിവിധ സ്ഥലങ്ങളില്‍ പല ജോലികള്‍ ചെയ്തു വര്‍ഷങ്ങള്‍ തള്ളിനിക്കി. ഇതിനിടയില്‍ സ്‌പോണ്‍സര്‍മാരയിരുന്ന പാര്‍ട്ണര്‍മാര്‍ തമില്‍ ഉണ്ടായിരുന്ന കേസും രാജിയായി.

ഇനി സമാധാനത്തോടെ നാട്ടിലേയ്ക്ക് പോകാം എന്ന് പ്രതിക്ഷിച്ചു കഴിയുകയായിരുന്നു . ഇതിനിടയില്‍ ഇഖമ കാലാവധി തിര്‍ന്നതിനാല്‍ കോണ്‍സുലേറ്റ് മുഖാന്തിരം നിത്താഖത്ത് സമയത്ത് നാട്ടിലേയ്ക്ക് പോകുനതിനായി ശ്രമിച്ചു. എന്നാല്‍ താമസ രേഖയില്‍ നിയമക്കുരുക്കു ഉള്ളതിനാല്‍ അവര്‍ അവിടെ നിന്നും രജീഷിനെ പുറത്താക്കി. എന്നാല്‍ യഥാര്‍ത്ഥ കാരണം കണ്ടെത്തുവാനും പരിഹാരം കാണുവാനും നടത്തിയ ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. പിന്നീട് യാമ്പുവില്‍ നിന്നും രജീഷിനെ പോലീസ് ജിദ്ദയിലെയ്ക്ക് കൊണ്ടുവരികയായിരുന്നു. കേസില്‍ ഒരു ഘട്ടത്തിലും ഹാജരാകാതെ ഇരുന്നതിനാലാണ് ഇത്തരം ഒരു നടപടി ഉണ്ടായത്. പിന്നീടു വിഷയത്തില്‍ ഇടപെട്ട ഒ ഐ സി സി റിജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ മുനീര്‍ ഇന്ത്യന്‍ കോണ്‍സിലേറ്റുമായി ബന്ധപെട്ടു പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ചു. ഒപ്പം സാമുഹ്യ പ്രവര്‍ത്തകന്‍ തമ്പി എടക്കര സ്‌പോണ്‍സര്‍സുമായി ബന്ധപെട്ടു പോലീസില്‍ നിന്നും കേസ്സിന്റെ സാങ്കേതിക പ്രശങ്ങില്‍ നിന്നും രജീഷിനെ ഒഴിവാകി കൊണ്ട് രേഖകള്‍ ശരിയാകി.

പിന്നിട് തറഹില്‍ നിന്നും എക്‌സിറ്റ് സമ്പാദിച്ചാണ് രജീഷിനു നാട്ടിലേയ്ക്ക് പോകുവാന്‍ സാഹചര്യം ഒരുങ്ങിയത്. സഹായത്തിനായി ഒ. ഐ. സി. സി. വെല്‍ഫെയര്‍ വിഭാഗം കോര്‍ഡിനേറ്റര്‍ ദോസ്ത് അഷ്‌റഫ്, പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തെക്ക്‌തോടു, സലാം പോരുവഴി, ശ്രുതസേനന്‍ കളരിക്കല്‍, ഹമീദ് മണ്ണാര്‍ക്കാട് തുടങ്ങിയവരും ഉണ്ടായിരുന്നു. ഒ. ഐ. സി. സി. ജിദ്ദ റിജ്യനല്‍ കമ്മിറ്റിയുടെ യാത്രക്കുള്ള സഹായവും യാത്ര രേഖകളും വിമാന ടിക്കറ്റും പ്രസിഡണ്ട് കെ. ടി. എ. മുനീര്‍ രജീഷിനു കൈമാറി. മുന്നര വര്‍ഷങ്ങള്‍ നീണ്ടകത്തിരിപ്പിനു ശേഷം നിരവധി പ്രതിസന്ധികള്‍ രജീഷ് തരണം ചെയ്തു. ഒ ഐ സി സി യുടെ സഹായത്തോടെ പ്രായമായ അച്ചന്റെയും അമ്മയുടെയും ഏക മകന് വേണ്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയ്ക്ക് അവസാനമായി, രജീഷ് ഇന്നലെ വിട്ടിലെത്തി.