Connect with us

Kerala

ഹിന്ദി അറിയാം: മോദി ശാസിച്ച് ഇറക്കിവിട്ടുവെന്നത് ശരിയല്ല: കെ.സുരേന്ദ്രന്‍

Published

|

Last Updated

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തെറ്റായി തര്‍ജമ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.”എനിക്ക് ഹിന്ദി അറിയാം പ്രസംഗം കേള്‍ക്കാന്‍ സാധിക്കാത്തതാണ് തര്‍ജമയില്‍ പിഴവ് സംഭവിച്ചതെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.
തര്‍ജമയില്‍ പിഴവ് സംഭവിച്ചുവെന്ന മനസിലായപ്പോള്‍ താന്‍ തന്നെ തര്‍ജ്ജമയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. മോഡി തന്നെ ശാസിച്ച് ഇറക്കിവിട്ടുവെന്ന പ്രചരണം ശരിയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുമ്പ് മോഡി തിരുവനന്തപുരത്തും കാസര്‍ഗോഡും വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷ ചെയ്തത് താനായിരുന്നു. അമിത് ഷാ പാലക്കാട്ട് വന്നപ്പോഴും പ്രസംഗം പരിഭാഷപ്പെടുത്തിയത് താനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വി.ടി ബല്‍റാം എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് എന്നെ ഉദ്ദേശിച്ചാണെന്നറിയാം. അതിന് മറുപടി പറയുന്നില്ല. സോഷ്യല്‍ മീഡിയയില്‍ എന്നെ അടിക്കാന്‍ ഒരു വടി കിട്ടുമ്പോള്‍ അവര്‍ അത് ഉപയോഗിക്കുന്നുവെന്നു മാത്രം. രാഷ്ട്രീയ പ്രവര്‍ത്തനം ആകുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന്റെ തര്‍ജ്ജുമയെകുറിച്ച് നിരവദി ട്രാളുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച്‌കൊണ്ടിരിക്കുന്നത്. നേരത്തെ വി.ടി ബല്‍റാം ംെഎല്‍എക്ക് ഹിന്ദി അറിയില്ലെന്ന കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തിക്കാണിച്ചാണ് കൂടുതല്‍ ട്രോളുകള്‍.

Latest