Connect with us

National

ഡല്‍ഹിയില്‍ ആഡംബര കാറുകള്‍ക്ക് നിരോധനം വരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ആഡംബര കാറുകള്‍ക്ക് നിരോധനം വരുന്നു. 2000 സിസിയില്‍ കൂടുതലുള്ള ഡീസല്‍ എസ്‌യുവികളും ആഢംബര സെഡാനുകളും നിരോധിക്കുന്നതില്‍ തെറ്റില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസല്‍ കാറുകള്‍ പൂര്‍ണമായും നിരോധിക്കുന്നതിനെതിരെയുള്ള പരാതികള്‍ പരിഗണിക്കുന്നതിനിടെയാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ചയുണ്ടാകുമെന്നാണു കരുതുന്നത്.

എന്‍വയണ്‍മെന്റ് കോമ്പന്‍സേറ്ററി സെസ് ഇരട്ടിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ചെറുവാഹനങ്ങളുടെ സെസ് 700 ല്‍ നിന്ന് 1400 ആക്കണമെന്നും ഭാരവാഹനങ്ങളുടേത് 1300 ല്‍ നിന്ന് 2600 രൂപയായും വര്‍ധിപ്പിക്കണമെന്നുമാണു കോടതി നിര്‍ദേശിച്ചത്. 2005നു മുമ്പ് രജിസ്റ്റര്‍ ചെയ്ത ട്രക്കുകള്‍ ഡല്‍ഹി നഗരത്തില്‍ പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനത്തിനും കോടതി അംഗീകാരം നല്‍കി. ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കരുതെന്നു കഴിഞ്ഞയാഴ്ചയാണു ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു.

Latest