Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളം:ജനുവരിയില്‍ പരീക്ഷണപറക്കല്‍: കെ ബാബു

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും ജനുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടത്തുമെന്ന് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം അടുത്ത സെപ്തംബറില്‍തന്നെ ആരംഭിക്കാനാകും. പരീക്ഷണപ്പറക്കലിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ കേന്ദ്രവ്യോമയാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
സണ്ണി ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. റണ്‍വേ പ്രവൃത്തികളുടെ 65 ശതമാനവും ടെര്‍മിനല്‍ പ്രവൃത്തികളുടെ 55 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള ലിഫ്റ്റ്, എസ്‌കലേറ്റര്‍, ഫയര്‍ ടെന്‍ഡര്‍ തുടങ്ങിയ പ്രവൃത്തികള്‍ക്ക് ഉത്തരവും നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പെയ്ത ശക്തമായ മഴയും പാറപൊട്ടിക്കുന്നതിനെതിരായ പ്രാദേശിക പ്രതിഷേധങ്ങളും ക്വാറി ലൈസന്‍സ് അനുവദിക്കുന്നതില്‍ പഞ്ചായത്ത് വരുത്തിയ താമസവും പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ഏകദേശം അഞ്ച് മാസത്തെ കാലതാമസത്തിന് ഇത് ഇടയാക്കിയതായും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest