Connect with us

Gulf

പി എസ് എം ഒ കോളജ് അലുംനി കൂട്ടായ്മ നടത്തി

Published

|

Last Updated

ഷാര്‍ജയില്‍ പി എസ് എം ഒ കോളജ് അലുംനി മീറ്റ് എം കെ ബാവ ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: തിരൂരങ്ങാടി സൗദാബാദിലെ പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജില്‍ നിന്നും പടിയിറങ്ങിയ പൂര്‍വവിദ്യാര്‍ഥികള്‍ മധുര സ്മരണകളുമായി ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നു.
ഷാര്‍ജ ബ്രില്ല്യന്റ് ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പി എസ് എം ഒ കോളജ് അലുംനി അസോസിയേഷന്‍ യു എ ഇ കമ്മിറ്റിയാണ് മിലന്‍-2015 എന്ന പേരില്‍ കുടുംബസംഗമത്തില്‍ ഒത്തുചേര്‍ന്നത്. കോളജിലെ പൂര്‍വവിദ്യാര്‍ഥിയും ഗായകനുമായ ഫിറോസ് ബാബു ആലപിച്ച “മധുരിക്കും ഓര്‍മകളേ” എന്ന ഗാനം കലാലയ സ്മരണകളുണര്‍ത്തി.
അലുംനി അംഗങ്ങളുടെ ഓര്‍മകള്‍ സൗദാബാദിലെ ക്യാമ്പസിലേക്കെത്തിച്ചു. പി എസ് എം ഒ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം കെ ബാവ ഉദ്ഘാടനം ചെയ്തു. അലുംനി പ്രസിഡന്റ് സി വി അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പോക്കര്‍ സാഹിബ് അനുസ്മരണ പ്രഭാഷണം പി കെ അന്‍വര്‍ നഹയും പി എസ് എം ഒ സ്ഥാപകന്‍ എം കെ ഹാജി അനുസ്മരണ പ്രഭാഷണം എം സി എ നാസറും നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അലവികുട്ടി, പ്രൊഫ. അബ്ദുല്‍ അസീസ്, പ്രൊഫ. ഹാറൂണ്‍, കെ ടി ഷാജു, റഫീഖ് പാറക്കല്‍, അഡ്വ. സൈതലവി പ്രസംഗിച്ചു. കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ബശീര്‍ പടിയത്ത് വിതരണം ചെയ്തു.
സീതി പടിയത്ത് സ്വാഗതവും ഷാഫി കക്കാട് നന്ദിയും പറഞ്ഞു. ഹാരിസ് തിരൂരങ്ങാടി, ജഹീര്‍ഷാ, നിഷാദ് പരിപാടികള്‍ നിയന്ത്രിച്ചു.

Latest