Connect with us

National

രാമരാജ്യത്തും ബലാത്സംഗം നടന്നിരുന്നെന്ന് ഡി ജി പി

Published

|

Last Updated

ലക്‌നൗ: ബലാത്സംഗം ഒരു സാധാരണ സംഭവമാണെന്നും രാമരാജ്യ”ത്തും ബലാത്സംഗം നടന്നിരുന്നുന്നും ഉത്തര്‍പ്രദേശ് ഡി ജി പി ജഗ്‌മോഹന്‍ യാദവ്. പ്രസ്താവനയെ തുടര്‍ന്ന്, വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഡി ജി പി വിവാദത്തിലായി.
സോഷ്യല്‍മീഡിയയിലും മറ്റ് മേഖലകളിലും യാദവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ലൈംഗിക അതിക്രമ കേസുകള്‍ വര്‍ധിക്കുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ദളിത് സ്ത്രീകളോടുള്ള അക്രമണങ്ങളെ സൂചിപ്പിച്ചപ്പോള്‍ തന്നെ സ്വകാര്യമായി വന്നുകണ്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തരാമെന്നും ജഗ്‌മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെയും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള പൊലിസ് ഉദ്യോഗസ്ഥനാണ് ജഗ്‌മോഹന്‍ യാദവ്. ബലാത്സംഗം എന്നു പറയുന്നത് എല്ലാ സംസ്ഥാനത്തും നടക്കുന്ന സാധാരണ സംഭവം മാത്രമാണ്. പൊലീസിന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പൂര്‍ണമായും കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
ഡി ജി പിയുടെ പ്രസ്താവന വിവാദമായതോടെ ബി ജെ പിയും മറ്റ് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. യാദവിന്റെ പ്രസ്താവന നാണം കെട്ടതും ഉത്തരവാദിത്തം ഇല്ലാത്തതുമാണ്. തക്കതായ ശിക്ഷ നല്‍കേണ്ട പ്രവൃത്തിയാണിതെന്നും ഇദ്ദേഹത്തെ പോലുള്ളവര്‍ക്കെതിരെ മുമ്പേ നടപടിയെടുക്കാത്തതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവരാണ് ഇത്തരം പ്രസ്താവനകള്‍ക്ക് മറുപടി നല്‍കേണ്ടതെന്നും ബി ജെ പി വക്താവ് വിജയ് ബഹ്ദൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.