Connect with us

Kerala

ചെന്നിത്തലയുടെ കത്തിനെക്കുറിച്ചറിയുന്നത് മാധ്യമങ്ങളിലൂടെ: സുധീരന്‍

Published

|

Last Updated

കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്തയച്ച വിവരം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കത്തിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. കത്തിന്റെ ആധികാരികത മനസ്സിലാക്കിയ ശേഷമേ പ്രതികരിക്കൂ. വിശദാംശങ്ങള്‍ അറിയാതെ ഇതേക്കുറിച്ച് പ്രതികരിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

എന്നാല്‍ കെപിസിസി യോഗത്തിലോ പ്രാദേശിക തലത്തിലോ തോല്‍വിക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന തരത്തില്‍ അഭിപ്രായം ഉയര്‍ന്നു വന്നിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

Latest