Connect with us

Gulf

സമാധാനത്തിനായി പാക് പൗരന്റെ നടത്തം; പിന്നിട്ടത് ആയിരത്തിലധികം കിലോമീറ്റര്‍

Published

|

Last Updated

മുഹമ്മദ് ഇദ്‌രിസ് മാലിക്‌

ദുബൈ: ഏഴ് എമിറേറ്റുകളിലൂടെ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പാക്കിസ്ഥാനി പിന്നിട്ടത് 1,050 കിലോ മീറ്റര്‍ ദൂരം. മുഹമ്മദ് ഇദ്‌രിസ് മാലിക്(54) ആണ് ഹത്തയില്‍ നിന്ന് അബുദാബിയിലേക്ക് ഇത്രയും ദൂരം താണ്ടിയത്. രാജ്യത്തിന്റെ 44ാം ദേശീയദിനത്തിന്റെ ഭാഗമായാണ് തനിച്ച് 12 ദിവസം കൊണ്ട് യു എ ഇ പതാകയേന്തി ഇത്തരം ഒരു വേറിട്ട യജ്ഞം സംഘടിപ്പിച്ചതെന്ന് മാലിക് മാധ്യമങ്ങളോട് പറഞ്ഞു. യു എ ഇയില്‍ ശാന്തിയും സമാധാനവും ലക്ഷ്യമിട്ടാണ് കാല്‍നട യാത്ര നടത്തിയത്. 2013ലും 2014ലും ഇത്തരത്തില്‍ ഒരു നടത്തം പൂര്‍ത്തീകരിച്ചിരുന്നു. രാജ്യത്തെ പരമാവധി പട്ടണങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു യാത്ര. എല്ലായിടത്തും മികച്ച സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. പല സ്ഥലങ്ങളിലും പോലീസ് സംരക്ഷണം നല്‍കുകയും ആളുകള്‍ ഭക്ഷണം ഉള്‍പെടെയുള്ളവ സമ്മാനിക്കുകയും ചെയ്‌തെന്നും മരപ്പണിക്കാരനായ ഇദ്ദേഹം പറഞ്ഞു. അബുദാബി പാക്കിസ്ഥാന്‍ എംബസി മുഹമ്മദ് ഇദ്‌രിസ് മാലികിനെ ആദരിക്കുകയും ചെയ്തു.

Latest