Connect with us

Gulf

പൊതു ബജറ്റ് അമീര്‍ അംഗീകരിച്ചു

Published

|

Last Updated

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി

ദോഹ: അടുത്ത വര്‍ഷത്തെ പൊതു ബജറ്റ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകരിച്ചു. 2016 ജനുവരി ഒന്നു മുതല്‍ ബജറ്റ് പ്രാബല്യത്തില്‍ വരുത്തുന്ന നിയമത്തിനാണ് അമീര്‍അംഗീകാരം നല്‍കിയത്.
2011-16 വര്‍ഷത്തെ ദേശീയ വികസന നയത്തിന്റെ പൂര്‍ത്തീകരണം ലക്ഷ്യംവെക്കുന്ന ബജറ്റിനാണ് അംഗീകാരമായിരിക്കുന്നതെന്ന് ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, ഗതാഗതം തുടങ്ങിയ മേഖലകളിലെ വികസനത്തിനും റെയില്‍ പദ്ധതികളും 2022 ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കും ബജറ്റില്‍ തുക നീക്കി വെച്ചിട്ടുണ്ട്. 15,600 കോടി റിയാല്‍ വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റ് 20,250 കോടി റിയാലിന്റെ ചെലവ് കണക്കാക്കുന്നു. 4650 കോടി റിയാലിന്റെ കമ്മി രേഖപ്പെടുത്തുന്ന ബജറ്റാണിത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ വരുമാനം 22,600 കോടി റിയാലും ചെലവ് 21,840 കോടി റിയാലുമായിരുന്നു. ഇന്ധന വില ബാരലിനു 65ല്‍ നിന്ന് 35 റിയാലായി കുറഞ്ഞ സാഹചര്യത്തിലാണ് ബജറ്റിലെ മൊത്തവരുമാനവും ചെലവും ചുരുങ്ങിയതും കമ്മി രേഖപ്പെടുത്തുന്നതും. ചെലവുകള്‍ കേന്ദ്രീകരിച്ചതു കൊണ്ടാണ് ബജറ്റിലെ കുറവെന്നും ജനങ്ങളുടെ ജീവിത നിലവാരത്തെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും ധനമന്ത്രി പറഞ്ഞു.
ചെലവഴിക്കല്‍ കാര്യക്ഷമതയും വലിയ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അമീറിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യപ്പെട്ടതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. ശമ്പളം, വാടക എന്നീ ഇനത്തില്‍ 4950 കോടി റിയാലാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2015ലെ 4750 കോടി റിയാലിനേക്കാള്‍ ഈ രംഗത്ത് വര്‍ധനയുണ്ടായി. ദൈനംദിന ചെലവ് 2015ലെ 7120 കോടി റിയാലില്‍നിന്ന് 5850 കോടി റിയാലായി ചുരുങ്ങി. മൂലധന ചെലവഴിക്കല്‍ 370 കോടി റിയാലിലേക്ക് പരിമിതപ്പെടുത്തി. കഴിഞ്ഞ ബജറ്റില്‍ ഇത് 1220 കോടി റിയാലായിരുന്നു. പ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റിലേതിനേക്കാള്‍ 330 കോടി റിയാല്‍ കൂടുതല്‍ പുതിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8750 കോടിയില്‍ നിന്ന് 9080 കോടിയായാണ് പദ്ധതി വിഹിതം ഉയര്‍ത്തിയത്.

---- facebook comment plugin here -----

Latest