Connect with us

National

ഗീതയുടെ മാതാപിതാക്കള്‍ക്കായി പുതിയ അന്വേഷണത്തിന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിച്ച ഗീതയുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ വിദേശകാര്യ മന്ത്രാലയം പുതിയ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ ഗീതയുടെ കുടുംബത്തെ കണ്ടെത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയകരമായിരുന്നില്ലെന്ന് വിദേശ കാര്യ വക്താവ് വികാസ് സ്വറുപ് പറഞ്ഞു. ഗീതയുടെ പുതിയ ഫോട്ടോ പ്രസിദ്ധീകരിച്ച് ജനങ്ങളോട് കുടുംബത്തെ കണ്ടെത്താന്‍ അഭ്യര്‍ഥിക്കാനാണ് വിദേശ കാര്യ മന്ത്രാലയം എടുത്തിട്ടുള്ള പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഗീതയുടെ പുതിയ ഗ്രാഫിക് ഡിസൈനിംഗിന്റെ അടസ്ഥാനത്തില്‍ നിര്‍മിച്ച കുട്ടികാലത്തെ ഫോട്ടോ ഒത്തുനോക്കിയുള്ള അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ശുഷമാ സ്വരാജിന്റെ പ്രതേക താത്പര്യ പ്രകാരമാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെന്നും വികാസ് സ്വറൂപ് പറഞ്ഞു. പക്ഷേ ഗീതയുടെ കുട്ടികാലത്തെ ഫോട്ടോ ഈഥി ഫൗണ്ടേഷന്റെ കൈയിലോ വിദേശ കാര്യമന്ത്രാലയത്തിന്റെ കൈയിലോയില്ലെന്നതും അന്വേഷണത്തിന് പ്രതികൂലമായ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കഴിഞ്ഞ ഒക്‌ബോര്‍ 26നാണ,് വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രയിന്‍ മാറി കയറി പാക്കിസ്ഥാനിലെത്തിപ്പെട്ട കേള്‍വി ശക്തിയും സംസാരി ശേഷിയും നഷ്ടപ്പെട്ട ഗീതയെ ഇന്ത്യയിലെത്തിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ അനാഥമായി കണ്ട ഗീതയെ പാക്കിസ്ഥാനിലെ ഈഥി ഫൗണ്ടേഷനാണ് ഇത്രയും കാലം സംരക്ഷിച്ചിരുന്നത്.
തുടര്‍ന്ന് ബീഹാറിലെ ഒരു കുടുംബം ഗീത തങ്ങളുടെ മകളാണെന്ന് അവകാശപ്പെട്ട് വന്നതിനെത്തുടര്‍ന്നാണ് ഗീതയെ ഇന്ത്യയിലെത്തിച്ചത്. എന്നാല്‍ ഡി എന്‍ എ പരിശോധനയില്‍ ഗീതയുടെ മതാപിതാക്കള്‍ ഇവരല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗീതയുടെ ജൈവശാത്ര പരമായ മാതാപിതാക്കളെ കണ്ടെത്താന്‍ വിദേശകാര്യ മന്ത്രാലയം പുതിയ അന്വേഷണങ്ങള്‍ ആരംഭിച്ചത്.

Latest