Connect with us

Kerala

ക്ഷേത്രവരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുന്നതായി അഭിപ്രായമില്ലെന്ന് കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: ക്ഷേത്രവരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുന്നതായി അഭിപ്രായമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിജെപി അധ്യക്ഷനായി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കലല്ല, ഭരണം നേടുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തില്‍ മതവിവേചനം നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രഭരണം ഭക്തജനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ഇടത് വലത് മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഹൈന്ദവ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കുന്ന മൂന്നാം ചേരിയാണ് ലക്ഷ്യം. തന്നെ തീവ്രഹിന്ദു എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ഹിന്ദുക്കളോട് വലിയ വിവേചനമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. സംസ്ഥാന ഭാരവാഹികളില്‍ ഉടന്‍ മാറ്റമുണ്ടാകും. പി പി മുകുന്ദന്‍, കെ രാമന്‍ പിള്ള അടക്കമുള്ളവരെ തിരിച്ചു കൊണ്ടുവരുന്നത് പാര്‍ട്ടി നയമനുസരിച്ച് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.