Connect with us

Gulf

അധഃപതനത്തിനും അക്രമത്തിനും കാരണം ഇസ്‌ലാമിനോടുള്ള അവഗണന: കാന്തപുരം

Published

|

Last Updated

കുവൈത്ത്: ശാശ്വത സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെയും ജീവിതമാതൃകക്ക് അനുയോജ്യനായ പ്രവാചകനെയും അവഗണിച്ചതാണ് ആധുനിക ലോകത്ത് മനുഷ്യന്‍ അധഃപതിച്ചതിനും മുസ്‌ലിംകള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കു നേരെയും ഉണ്ടാകുന്ന അക്രമങ്ങളും സ്പര്‍ധയും വര്‍ധിച്ചതിനും കാരണമെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഐസിഎഫ് കുവൈറ്റ് നാഷണല്‍ കമ്മിറ്റി അബ്ബാസിയ പാക്കിസ്ഥാന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടി പ്പിച്ച ഹുബ്ബുറസൂല്‍ മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രവാചകത്വത്തിന്റെ മുമ്പ് നാല്‍പ്പതു വര്‍ഷക്കാലത്തെ ജീവിതത്തില്‍ നിസ്സാരമായ തെറ്റു പോലും സംഭവിക്കാത ജീവിച്ച മുഹമ്മദ് നബി(സ്വ) അവിടുത്തെ ജീവിതം സംശുദ്ധമാ ണെന്ന് അംഗീകരിച്ച മുശ്‌രിക്കുകളോട് പ്രവാചകത്വം പ്രസ്താവിച്ചപ്പോഴാണ് എല്ലാ തെറ്റുകളും കുറ്റങ്ങളും ആരോപിച്ച് അവര്‍ പിന്തിരിഞ്ഞത്. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വശങ്ങളും പ്രവാചകന്റെ യഥാര്‍ത്ഥ ജീവിതരീതികളും അടിസ്ഥാനമാക്കി മതം പറയുമ്പോള്‍ കുറ്റാരോപണം നടത്തുന്നത് ധാര്‍മികതക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒരു പോലെ പരിഗണിച്ച ഇസ്‌ലാം അവശവിഭാഗ മായ സ്ത്രീകള്‍ക്ക് ഉന്നതമായ സ്ഥാനവും അംഗീകാരവും നല്‍കിയിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വം പറഞ്ഞ് സ്ത്രീകളെ സമൂഹത്തിനു മുമ്പില്‍ വലിച്ചിറക്കി തരം താഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്ന പ്രവണതക്കെതിരെ എല്ലാ മുസ്‌ലിംകളും ശക്തമായി പ്രതികരിക്കണമെന്നും ഇത്തരം സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ കുതിര കയറുന്നവരെ അവഗണിക്കണമെന്നും കാന്തപുരം പറഞ്ഞു.

ഐസിഎഫ് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. കാരന്തൂര്‍ മര്‍ക്കസ് ഡയരക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ ഭാഗമായി ഐസിഎഫ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി വാട്‌സ്ആപ്പ് ക്വിസിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഔസ് ശാഹീന്‍ ഹഫീദ് രിഫാഇയും, മദ്‌റസകളിലെ 7, 10 ക്ലാസുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനം ഇ സുലൈമാന്‍ മുസ്‌ലിയാരും വിതരണം ചെയ്തു.

ഡോ. അഹ്മദ് മുഹമ്മദ് റമളാന്‍, ഔസ് ശാഹീന്‍ ഹഫീദ് രിഫാഇ, മന്‍സൂര്‍ അന്നാഹി അബൂഖാലിദ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സ്വാഗതവും അബൂമുഹമ്മദ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest