Connect with us

Gulf

അബുദാബി മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ 2017 ദേശീയദിനത്തില്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

അബുദാബി: രാജ്യാന്തര വിമാനത്താവളത്തിന്റെ ഭാഗമായുള്ള മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കെട്ടിടം 2017 ദേശീയ ദിനത്തില്‍ തുറക്കുമെന്ന് അബുദാബി വിമാനത്താവള കമ്പനി ചെയര്‍മാന്‍ അലി അല്‍ മന്‍സൂരി അറിയിച്ചു. സെപ്തംബര്‍ 2012ലാണ് മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പദ്ധതി നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷം അവസാനത്തോടെ 70 ശതമാനം നിര്‍മാണം പൂര്‍ത്തിയാകും.
ടെര്‍മിനലിനകത്ത് കൂറ്റന്‍ മാള്‍ അടക്കം നിരവധി സൗകര്യങ്ങള്‍ ഏര്‍പെടുത്തും. 28,000 ചതുരശ്ര മീറ്ററിലാണ് വാണിജ്യ കേന്ദ്രം ഉണ്ടാകുക. എട്ട് എക്‌സിക്യൂട്ടീവ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഏര്‍പെടുത്തുന്നുണ്ട്. 2003ല്‍ ഇത്തിഹാദ് എയര്‍വേസ് ആരംഭിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായി അബുദാബി മാറി. ഈ വര്‍ഷം 2.4 കോടി ആളുകള്‍ വിമാനത്താവളത്തിലെത്തിയെന്നാണ് കണക്ക്. 2017 ഓടെ പ്രതിവര്‍ഷം മൂന്ന് കോടിയിലധികം ആളുകള്‍ എത്തും. രാജ്യാന്തര എയര്‍ ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍ മികച്ച വിമാനത്താവളങ്ങളിലൊന്നായി അബുദാബിയെ തിരഞ്ഞെടുത്തിട്ടുണ്ട്. 1,900 കോടി ദിര്‍ഹം ചെലവ് ചെയ്താണ് മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കോംപ്ലക്‌സ് അടക്കമുള്ള നവീകരണങ്ങള്‍ നടത്തുന്നത്.

Latest