Connect with us

Kerala

കുമ്മനത്തിന്റെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: ക്ഷേത്ര പരിസരങ്ങളില്‍ നിന്ന് മറ്റു മതങ്ങളില്‍പ്പെട്ടവരെ ഒഴിവാക്കാമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെപോലെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാമെന്ന ബിജെപി ധാരണ തീക്കളിയാണെന്നും വി എസ് ചൂണ്ടിക്കാട്ടി.

കുമ്മനത്തെ അധ്യക്ഷനാക്കിയതിലൂടെ ബിജെപി പൂര്‍ണമായും സംഘപരിവാറിന് കീഴ്‌പ്പെട്ടെന്നും വി എസ് വ്യക്തമാക്കി.

Latest