Connect with us

Saudi Arabia

ഇസ്പാഫ് ക്വിസ് ഇന്ത്യ 2016 ഫ്‌ളയര്‍ പ്രകാശനംചെയ്തു

Published

|

Last Updated

ജിദ്ദ ഇസ്പാഫ് “ക്വിസ് ഇന്ത്യ 2016” ഫ്‌ളയര്‍ പ്രകാശനം പ്രസിഡന്റ് അബ്ദുല്‍ അസീസ് തങ്കയത്തില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഡ്വ: ഷംസുദ്ധീന് നല്‍കി പ്രകാശനം ചെയ്യുന്നു.

ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇസ്പാഫ് (ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം) നടത്തുന്ന “ക്വിസ് ഇന്ത്യ 2016” ക്വിസ് മത്സരത്തിന്റെ ഫ്‌ളയര്‍ പ്രകാശനം ഇസ്പാഫ് പ്രസിഡന്റ് അബ്ദുല്‍ അസീസ് തങ്കയത്തില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഡ്വ: ഷംസുദ്ധീന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ഇസ്പാഫ്ഭാരവാഹികളായ നാസര്‍ ചാവക്കാട്, മുഹമദ് ബൈജു, മഷ്ഹൂദ് തങ്ങള്‍, ജാഫര്‍ഖാന്‍, ഉസ്മാന്‍ പട്ടാമ്പി, ഡോ. ഫൈസല്‍, ജോഷി സുകുമാരന്‍, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം, ചരിത്രം, ഭൂമിശാസ്ത്രം, അടിസ്ഥാനവിവരങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ക്വിസ്മത്സരത്തിന്റെ ഒന്നാംഘട്ടമായ എഴുത്തുപരീക്ഷ 2016 ജനുവരി 9നും അതില്‍ ഒരുനിശ്ചിത സ്‌കോര്‍ നേടുന്നവരെ ഉള്‍പ്പെടുത്തിയുള്ള രണ്ടാം ഘട്ട ഫൈനല്‍ മത്സരം ആഘര്‍ഷകമായ വേദിയില്‍ ഓഡിയോവിഷ്വല്‍ സൗകര്യങ്ങളോടെ പ്രശസ്ത വ്യക്തികളുടേയും രക്ഷിതാക്കളുടേയും സാനിധ്യത്തില്‍ ജനുവരി 15നും നടത്തും. ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക് ആഘര്‍ഷകമായ സമ്മാനങ്ങളും രണ്ടാംഘട്ട മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
ജൂനിയര്‍, സീനിയര്‍ എന്നീ രണ്ട് വിഭാഗഹ്ങളിലായി നടക്കുന്ന മത്സരത്തില്‍ ജിദ്ദയിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.
ഇസ്പാഫ് ജിദ്ദയുടെ ഫേസ്ബുക്ക് പേജിലുടെയും http://tiny.cc/quizindia എന്നലിങ്കിലുടെയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508647348, 0502649027 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

---- facebook comment plugin here -----

Latest