Connect with us

International

മിഷിഗണില്‍ ട്രംപിനെതിരെ പ്രതിഷേധം; പത്തിലേറെ തവണ പ്രസംഗം തടസ്സപ്പെട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍: മിഷിഗണിലെ ഗ്രാന്‍ഡ് റാപിഡ്‌സില്‍ പ്രസംഗിക്കുന്നതിനിടെ ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം. 9,000ത്തോളം പേര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പത്തിലേറെ തവണ ട്രംപിന്റെ പ്രസംഗം പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. ട്രംപിനെതിരെ ആക്രോശിച്ച ജനക്കൂട്ടത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് പുറത്താക്കി. സൗത്ത് കരോലിനയിലും നെവാഡയിലും ന്യൂയോര്‍ക്കിലും ഈ മാസം നടന്ന പരിപാടികള്‍ക്കിടെ ട്രംപിനെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു. വംശീയമായ വിവേചനത്തിനും മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ക്കും പ്രേരണ നല്‍കുന്ന ട്രംപിന്റെ വിവാദ പ്രസംഗങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ ഇടപെടല്‍. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും യുവാക്കളായിരുന്നുവെന്നും ഇവരെ പിന്നീട് പുറത്തേക്ക് പിടിച്ചുമാറ്റിയെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തന്നെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.