Connect with us

Kerala

വയനാട് വനത്തില്‍ 26 കടുവകള്‍

Published

|

Last Updated

കല്‍പറ്റ: പ്രായാധിക്യം കാരണം കാട്ടില്‍ ഇരപിടിക്കാനാകാതെ 15ഓളം കടുവകള്‍ നീലഗിരി ബയോസ് ഫിയര്‍ വനമേഖലയില്‍ നിന്ന് വര്‍ഷം തോറും നാട്ടിലിക്കിറങ്ങാമെന്ന് വിദഗ്ധ റിപ്പോര്‍ട്ട്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഈ റിപ്പോര്‍ട്ട് വന്യജീവി കേന്ദ്രം അധികൃതര്‍ക്ക് അയച്ചു കൊടുത്തു. കടുവ ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടാണ് ഡബ്ല്യു സി എസ് മുന്നറിയിപ്പ് നല്‍കുന്നത്. സ്ഥിരമായി ഇവ ഇറങ്ങുന്നതിനാല്‍ പിടികൂടി സംരക്ഷിക്കുക അത്ര എളുപ്പമല്ല. ദുര്‍ബലരായ ഇത്തരം കടുവകളെ നിലവിലുള്ള നിയമം മാറ്റി വെടിവെച്ച് കൊല്ലുക മാത്രമാണ് ഏക പോംവഴിയെന്നും ഇന്ത്യയിലെ അറിയപ്പെടുന്ന കടുവാശാസ്ത്രജ്ഞനായ ഡോ. ഉല്ലാസ് കാരന്ത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഒരു പ്രസവത്തില്‍ തന്നെ രണ്ടും മൂന്നുംകുട്ടികളുണ്ടാകും. രണ്ട് വയസ് വരെ കടുവകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടും. മൂന്ന് വയസ് മുതല്‍ കാട്ടില്‍ ഇരകളെ പിടിച്ച് തിന്നാനുള്ള ശേഷി എത്തും. കടുവകള്‍ 15 കിലോമീറ്റര്‍ വിസ്തൃതിയിലാണ് സ്വന്തം ആവാസ പ്രദേശം. ജലലഭ്യത,ഇര മൃഗങ്ങള്‍ എന്നിവക്കനുസരിച്ച് കാട്ടിലെ വിസ്തീര്‍ണം കുറക്കും.
വയനാട്ടിലെ കടുവകളെ നിരീക്ഷിക്കാനുള്ള ചുമതല ഡബ്ല്യു സി വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി, കുറിച്യാട്, മുത്തങ്ങ റെയ്ഞ്ച് വനങ്ങളിലായി ആകെ 26 കടുവകളാണുള്ളത്. ബാക്കിയുള്ള കടവുകള്‍ തമിഴ്‌നാട്, കര്‍ണാടക വനങ്ങളില്‍ നിന്ന് ടെറിട്ടറി പങ്കിടുന്നതാണെന്നും വ്യക്തമാക്കുന്നു.
വയനാട് വന്യജീവി സങ്കേതത്തിന് ഇപ്പോള്‍ ലഭിക്കുന്ന ഫണ്ട് പ്രതിവര്‍ഷം 40 ലക്ഷം രൂപയാണ്. നഷ്ടപരിഹാരം നല്‍കാന്‍ മാത്രം ഒന്നരക്കോടി രൂപ വേണം. കടുവാ സങ്കേതമാക്കിയാല്‍ അഞ്ഞൂറ് കോടി വരെ ലഭിക്കും. ജനവാസ കേന്ദ്രങ്ങള്‍ക്കരികെ കടുവാ സങ്കേതം വരുന്നത് വ്യാപകമായ എതിര്‍പ്പുകള്‍ക്കും കാരണമാകും.

---- facebook comment plugin here -----

Latest