Connect with us

Eranakulam

ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി മേധാവിയായി മലയാളി ഡോക്ടര്‍

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ പ്രസിഡന്റായി ഡോ. പി കെ അശോകനെ തിരഞ്ഞെടുത്തു. പാറ്റ്‌നയില്‍ നടന്ന 22ാമത് ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശിയായ ഡോ. പി കെ അശോകന്‍ ഫാത്തിമ ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോളജിസ്റ്റും, മലബാര്‍ മെഡിക്കല്‍ കോളജിലെ ഫാക്കല്‍റ്റിയുമാണ്. കേരളത്തില്‍ ആദ്യമായി റേഡിയല്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് തുടക്കമിട്ട ഡോ. പി കെ അശോകന്‍ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ഇരുപത് വര്‍ഷമായി നൂതന ചികിത്സാ രീതി നടപ്പിലാക്കുവാന്‍ മുന്‍കൈ എടുത്തിട്ടുണ്ട്. ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ അമരക്കാരനായി മലയാളി എത്തുന്നത് ഇത് രണ്ടാമത്തെ തവണയാണ്. എന്‍ എന്‍ ഖന്ന (ഡല്‍ഹി) വൈസ് പ്രസിഡന്റ്, ഡോ. രമേശ് (ബംഗഌര്‍) ജനറല്‍ സെക്രട്ടറി.

---- facebook comment plugin here -----

Latest