Connect with us

Kerala

മൊത്തക്കച്ചവടം കുറേ ആയില്ലേ..ഇനി നിര്‍ത്തൂ: കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published

|

Last Updated

കോഴിക്കോട്: നിലപാടുകളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയാറല്ലെന്ന് തുറന്നു പറഞ്ഞ് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പൂട്ടാന്‍ ഉത്തരവിട്ട ക്വാറികള്‍ പൂട്ടുക തന്നെ ചെയ്യുമെന്ന് കളക്ടര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഭൂമി ഒരു കച്ചവട സാമഗ്രി അല്ലെന്നും കളക്ടര്‍ തന്റെ പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കഥ അറിയാതെ ആട്ടം കാണുന്നവര്‍ക്ക്:
കാര്യങ്ങള്‍ മനസ്സിലാവേണ്ടവര്‍ക്ക് മനസ്സിലായി എന്ന് ഇന്ന് ഉച്ച കഴിഞ്ഞപ്പൊ തൊട്ട് മനസ്സിലായി. വ്യാജ പ്രൊഫെയിലുകളും ീെരമഹഹലറ ആക്ടിവിസ്റ്റുകളും ചാടി വീണിരിക്കുന്നു. ശല്യപ്പെടുത്തി ബ്ലോക്കാവാന്‍ സ്വയം വെമ്പള്‍ കൊണ്ട് വേറെ ചിലര്‍. (വേല കയ്യിലിരിക്കട്ടെ)
കഴിഞ്ഞ ആഴ്ച പൂട്ടാന്‍ ഉത്തരവിട്ട ക്വാറികള്‍ പൂട്ടുക തന്നെ ചെയ്യും. പറ്റാത്ത ഒന്നിലും എന്‍ഒസി കിട്ടില്ല. ഡാറ്റാ ബാങ്ക് നോക്കാതെയുള്ള വയല്‍ നികത്തല്‍ മഹാമഹം വീണ്ടും തുടങ്ങാന്‍ നിര്‍വാഹമില്ല. ഭൂമി ഒരു കച്ചവട സാമഗ്രി മാത്രമല്ല. അതിപ്പൊ ഏത് ഏമാനെ മുന്നില്‍ നിര്‍ത്തി ആര് കളിച്ചാലും ശരി. പിന്നില്‍ സദാ പുഞ്ചിരി തൂകി ഒളിഞ്ഞിരിക്കുന്ന കുറുക്കനെ പോലെ ബുദ്ധിയുള്ള മഹാനെ ഈ എളിയവന്‍ തിരിച്ചറിയുന്നു. മൊത്ത കച്ചവടം കുറേ ആയില്ലെ. ഏമാന്മാരെ, ഇനി വിരമിക്കൂ

---- facebook comment plugin here -----

Latest