Connect with us

National

റെയില്‍വേ തത്കാല്‍ റിസര്‍വേഷന്‍ നിരക്ക് കുത്തനെ കൂട്ടി; നാളെ മുതല്‍ പ്രാബല്യത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: റെയില്‍വേ തത്കാല്‍ റിസര്‍വേഷന്‍ നിരക്ക് കുത്തനെ കൂട്ടി. സ്ലീപ്പര്‍ ക്ലാസില്‍ മിനിമം തത്കാല്‍ നിരക്ക് 90 രൂപയില്‍ നിന്ന് നൂറ് രൂപയായും സ്ലീപ്പര്‍ ക്ലാസ് ബുക്കിംഗ് നിരക്ക് 175ല്‍ നിന്ന് 200 ആയും വര്‍ധിപ്പിച്ചു. ത്രീടയര്‍ എസി 350ല്‍ നിന്ന് 400 ആയും എസി ത്രീടയര്‍ കുറഞ്ഞ നിരക്ക് 250ല്‍ നിന്ന് 300 രൂപയായും കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും.

റെയില്‍വേക്ക് മികച്ച വരുമാനം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. സെക്കന്‍ഡ് ക്ലാസ് സിറ്റിംഗ് നിരക്കില്‍ മാറ്റമില്ല.