കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കെ മുരളീധരന്‍

Posted on: December 25, 2015 1:43 pm | Last updated: December 25, 2015 at 1:45 pm
SHARE

K-Muraleedharanതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് കെ മുരളീധരന്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ച് കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു മുഖം മാറ്റം ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാന്റ് തീരുമാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ട് പ്രബല സമുദായങ്ങളുടെ വോട്ട് നഷ്ടമായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചുപിടിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.