Connect with us

National

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും ലാഹോറിലെ നവാസ് ശരീഫിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തുന്നു

liveblog slug

[oa_livecom_event id=”2″ template=”default” animation=”flidedown” anim_duration=”1000″ ]

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നവാസ് ശരീഫിന്റെ വീട്ടിലേക്ക് സ്വീകരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നവാസ് ശരീഫിന്റെ വീട്ടിലേക്ക് സ്വീകരിക്കുന്നു – ചിത്രംഃ പിടിവി

കാബൂള്‍/ലാഹോര്‍: ഏവരെയും അമ്പരപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം. റഷ്യ, അഫ്ഗാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴി അദ്ദേഹം പാക്കിസ്ഥാനില്‍ ഇറങ്ങുകയായിരുന്നു. ലാഹോറിലെ അല്ലാമാ ഇഖ്ബാല്‍ വിമാനത്താവളത്തില്‍ എത്തിയ മോഡിയെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നേരിട്ടെത്തി സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും ലാഹോറിലെ നവാസിന്റെ വസതിയിലേക്ക് പുറപ്പെട്ടു. അവിടെ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം മോഡി ഡല്‍ഹിയിലേക്ക് മടങ്ങി. മടങ്ങുന്നതിന് മുമ്പായി നവാസ് ശരീഫിന്റെ മാതാവിനെ കണ്ട മോഡി, അവരുടെ കാലില്‍ തൊട്ട് അനുഗ്രഹവും തേടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് ചര്‍ച്ചയില്‍ ധാരണയായതായി പാക് അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

modi huggതീര്‍ത്തും അപ്രതീക്ഷിതമായിരുന്നു മോഡിയുടെ പാക് സന്ദര്‍ശനം. സന്ദര്‍ശനത്തിന് തൊട്ട് മുമ്പ് ട്വിറ്റിലൂടെയാണ് സന്ദര്‍ശനക്കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അഫ്ഗാനില്‍ നിന്ന് മടങ്ങും വഴി ലാഹോറില്‍ ഇറങ്ങുമെന്നും 66ാം പിറന്നാള്‍ ആഘോഷിക്കുന്ന നവാസ് ശരീഫിന് ജന്മദിനാശംസകള്‍ നേരുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.നേരത്തെ കാബൂളില്‍ വെച്ച് ഇന്ന് നവാസ് ശരീഫിനറ്റെ ജന്മദിനമാണെന്ന് അറിഞ്ഞ നരേന്ദ്ര മോഡി നവാസിനെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചിരുന്നു. ഇൗ സമയം നവാസാണ് മോഡിയെ ലാഹോറിലേക്ക് ക്ഷണിച്ചത്.

സന്ദര്‍ശന വിവരം ഇതിന് മുമ്പ് ഒരാളെയും അറിയിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനം. 12 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.

അതേസമയം മോദിയുടെ പാക് സന്ദര്‍ശനത്തിനെതിരെ ശിവസേന രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം വരാന്‍ വേണ്ടിയാണ് മോദിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനമെന്ന് ശിവസേന കുറ്റപ്പെടുത്തി. രാജ്യത്തെ വിശ്വാസത്തിലെടുക്കാതെയാണ് മോദിയുടെ തീരുമാനങ്ങളെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. അപഹാസ്യകരമായ ഇൗ സന്ദര്‍ശനം രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്സ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

moditweet1

റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാവിലെ പ്രധാനമന്ത്രി അഫ്ഗാനിലെത്തിയിരുന്നു. അഫ്ഗാന്‍ സന്ദര്‍ശനം രഹസ്യമാക്കി വച്ചതിന് പിന്നാലെയാണ് പാക് സന്ദര്‍ശനം. പ്രധാനമന്ത്രി അടുത്ത വര്‍ഷം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെ മോദിയും ശരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു.

2004ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പയ് ആണ് അവസാനമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.

Latest