Connect with us

International

കാട്ടു തീ: ആസ്‌ത്രേലിയയിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ നൂറിലധികം വീടുകള്‍ കത്തിനശിച്ചു

Published

|

Last Updated

മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നിലുണ്ടായ കാട്ടുതീയില്‍ നിരവധി വീടുകള്‍ കത്തി നശിച്ചു. തീയണക്കാന്‍ അഗ്നിശമന വിഭാഗം കഠിന യത്‌നം ചെയ്യുകയാണ്. സ്ഥിതി അതീവ ഗുരുതരമാണെന്ന് അടിയന്തര സേവന വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ മഴ തീപ്പിടുത്തത്തിന് അല്‍പ്പം ശമനമുണ്ടാക്കിയിട്ടുണ്ടെന്നും ഇതുവരെ 53 വീടുകള്‍ കത്തി നശിച്ചതായും വിക്‌ടോറിയ സംസ്ഥാനത്തെ അടിയന്തര സേവന വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പിടുത്തത്തെത്തുര്‍ന്ന് ക്രിസ്മസ് ആഘോഷിക്കാനാകാതെ പ്രദേശവാസികള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ചു പോകേണ്ടി വന്നു. എന്നാല്‍ പ്രധാന ടൂറിസ്റ്റ് നഗരമായ ലോണിയില്‍ നല്‍കിയിരുന്ന ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് അഗ്നിശമന സേനാ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് എടുത്തുകളഞ്ഞിട്ടുണ്ട്.
വേനല്‍ക്കാലം മൂര്‍ധന്യത്തിലെത്തുന്ന ജനുവരിവരെ സംസ്ഥാനം തീപ്പിടിത്ത ഭീഷണിയിലായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൃഷിയിടങ്ങളാല്‍ ദൃശ്യസമ്പന്നമായ പ്രധാന ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് ഇപ്പോള്‍ തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്ത ഭീഷണിയെത്തുടര്‍ന്ന് ഒട്ടാവെ ദേശീയ പാര്‍ക്ക് അടച്ചുപൂട്ടിയിട്ടുണ്ട്. മിന്നലിനെത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ 19ന് കുറ്റിക്കാടുകള്‍ക്ക് തീപ്പിടിച്ചത്. ഇതുവരെ 2,000 ഹെക്ടറില്‍ തീപ്പിടിത്തമുണ്ടായിട്ടുണ്ട്. വൈ നദിക്കരിയിലെ 35 വീടുകളും സമീപത്തെ പോഷക നദിക്കരികിലെ 18 വീടുകളും അഗ്നിക്കിരയായി. അവധിക്കാല വസതികളും കത്തിയമര്‍ന്നിട്ടുണ്ട്.

Latest